തൃശൂർ: അധ്യാപകരുടെ സോഷ്യലിസ്റ്റ് കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്ററിന്റെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും തൃശൂർ എൻജിനീയേഴ്സ് ഹാളിൽ നടക്കും. ഇന്നു സെമിനാർ കരിക്കുലം കമ്മിറ്റി അംഗം ഡോ. റോയ് ബി. ജോണ് ഉദ്ഘാടനം ചെയ്യും.
നാളെ ഉദ്ഘാടന സമ്മേളനം എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ മുഖ്യാതിഥിയാകും. പ്രതിനിധിസമ്മേളനം ഷെയ്ക് പി. ഹാരിസ് ഉദ്ഘാടനം ചെയ്യും.
മുൻ മന്ത്രി കെ. പി. മോഹനൻ, യൂജിൻ മൊറേലി, പി.ടി. അഷ്റഫ് തുടങ്ങിയവർ പങ്കെടുക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ, ജനറൽ സെക്രട്ടറി അലക്സ് സാം ക്രിസ്മസ്, ജീൻ മൂക്കൻ എന്നിവർ അറിയിച്ചു.