തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പുകൾ ഉത്തരവായി പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക്.
ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെന്ന് സമരക്കാരുടെ പ്രതിനിധി ലയ രാജേഷ് അറിയിച്ചു. ഉത്തരവ് പുറത്തിറങ്ങും വരെ നിരാഹാര സമരം തുടരുമെന്നും ലയ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് എൽജിഎസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളും സമരം തുടരുകയാണ്. ഫോറസ്റ്റ് വാച്ചർ ഉദ്യോഗാർഥികൾ നടത്തിയ ശയനപ്രദക്ഷിണത്തിനിടെ രണ്ടു പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ പോലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശന്പളവും നിയമന അംഗീകാരവും നൽകണമെന്നാവശ്യപ്പെട്ട് നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയനും സമരം തുടരുകയാണ്.
അതേസമയം നിയമന ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നിയമനം നൽകാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് കായിക താരങ്ങൾ സമരം അവസാനിപ്പിച്ചത്.
82 മെഡല്‍ ജേതാക്കള്ക്കുകൂടി ഉടന്‍ നിയമനം
തിരുവനന്തപുരം: കേരളത്തില്‍ നടന്ന 35മത് ദേശീയ ഗെയിംസില്‍ ടീം ഇനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങള്‍ക്കുകൂടി ജോലി നല്കാന് കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു.
പത്താം തരം അടിസ്ഥാന യോഗ്യതയുള്ള ക്ലറിക്കല്‍ തസ്തികകളിലേക്കാണ് നിയമനം നടത്തുക. ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുകയോ ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടുകയോ ചെയ്ത 68 പേര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ ജോലി നല്‍കിയിരുന്നു.