ഗുരുവായൂർ: ക്ഷേത്രോത്സവത്തിനു തുടക്കം കുറിച്ച് ഇന്നലെ നടന്ന ആനയോട്ടത്തിൽ സമീപകാലത്തെ സ്ഥിരം വിജയിയായ ഗോപീകണ്ണനെ പിന്നിലാക്കി ഗോപീകൃഷ്ണൻ ഒന്നാം സ്ഥാനത്തു കുതിച്ചെത്തി.
ഇതു രണ്ടാംതവണയാണ് ഗോപീകൃഷ്ണന്റെ വിജയം. രണ്ടര പതിറ്റാണ്ടു മുൻപാണ് ഗോപീകൃഷ്ണൻ ആനയോട്ടത്തിൽ വിജയിച്ചത്. എട്ടുതവണ വിജയിച്ച ഗോപീകണ്ണനെ പിന്നിലാക്കിയാണ് ഗോപീകൃഷ്ണൻ അട്ടിമറിവിജയം നേടിയത്. വിദഗ്ധർ തെരഞ്ഞെടുത്ത ആനകളിൽനിന്ന് നറുക്കിട്ടെടുത്ത ഗോപീകൃഷ്ണൻ, ഗോപീകണ്ണൻ, ദേവദാസ് എന്നീ മൂന്നാനകളാണ് ആനയോട്ടത്തിൽ അണിനിരന്നത്.വിജയിയായ ഗോപീകൃഷ്ണനെ നിറപറവച്ച് പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂർ നാരായണൻ സ്വീകരിച്ചു.