തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 70,568 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 5.82 ശതമാനം പേർക്ക് പോസിറ്റീവായത്. 5885 പേർ രോഗമുക്തി നേടി. യുകെയിൽ നിന്നെത്തിയ മൂന്നു പേർക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയിൽ നിന്നും വന്ന 91 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 76 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇന്നലെ 17 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4136 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 107 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3,714 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 262 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 52,869 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-512, കോഴിക്കോട്-483, എറണാകുളം-473, കൊല്ലം-447, കോട്ടയം-354, തൃശൂർ-341, മലപ്പുറം-329, തിരുവനന്തപുരം-263, ആലപ്പുഴ-246, കണ്ണൂർ-199, കാസർഗോഡ്-126, വയനാട്-121, പാലക്കാട്-109, ഇടുക്കി-103.