തിരുവനന്തപുരം: കോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്തെ വിദഗ്ധരുമായി ആശയവിനിമയത്തിന്റെ ഭാഗമായി നവകേരളം ‘സിഎം കൺസൾട്ട് ’ പരിപാടിയിൽ അഭിപ്രായങ്ങൾ കേട്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കൂടുതൽ പേർ കോവിഡ് ബാധിക്കാത്തവരാണ്. ഇതിനാൽ വാക്സിനേഷൻ വേഗത്തിലാക്കേണ്ടതുണ്ട്. എന്നാൽ കേന്ദ്രത്തിൽനിന്ന് വാക്സിൻ ലഭ്യമാകുന്നതിനനുസരിച്ചേ വാക്സിനേഷൻ നടത്താനാകൂ. ഇതു കൂടുതൽ ലഭ്യമാക്കാൻ ശ്രമങ്ങളുണ്ടാകുമെന്നും മുഖ്യ മന്ത്രി കൂട്ടിച്ചേർത്തു.