കൊച്ചി: ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി തലശേരി കിഴക്കേ കതിരൂര്‍ സ്വദേശി വിക്രമനുള്‍പ്പെടെ 15 പ്രതികള്‍ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ ആറു വര്‍ഷമായി തടവിലാണെന്നും വിചാരണ ഇനിയും നീളുമെന്നും വിലയിരുത്തിയാണു സിംഗിള്‍ ബെഞ്ച് ജാമ്യം നല്‍കിയത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണു മുഖ്യ ജാമ്യവ്യവസ്ഥ.
കേസിന്റെ വിചാരണ കഴിയുന്നതുവരെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്കു പോകരുത് എന്നിവയും ഹൈക്കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വിക്രമനു പുറമെ രണ്ടാം പ്രതി ജിജേഷ്, നാലു മുതല്‍ പത്തു വരെ പ്രതികളായ ടി. പ്രഭാകരന്, ഷിബിന്‍, പി. സുജിത്ത്, വിനോദ്, റിജു, സിനില്‍, ബിജേഷ്, 13 മുതല്‍ 17 വരെ പ്രതികളായ വിജേഷ്, ജോര്‍ജുകുട്ടിയെന്ന വിജേഷ്, മനോജ്, ഷാബിത്ത്, നിജിത്ത്, 19ാം പ്രതി പി.പി. റഹീം എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്ന മനോജിനെ 2014 സെപ്റ്റംബര്‍ ഒന്നിനു രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നു പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ജയരാജനടക്കം 25 പ്രതികളുള്ള കേസില്‍ ആറു പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ യുഎപിഎ ചുമത്തിയതിനെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ എന്നു തുടങ്ങുമെന്നു കൃത്യമായി പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദൃക്സാക്ഷിയായ 49ാം സാക്ഷിക്കുനേരേ വധശ്രമമുണ്ടായെന്നും ജാമ്യം നല്‍കുന്നത് സാക്ഷികള്‍ക്കു ഭീഷണിയാണെന്നും സിബിഐ വാദിച്ചിരുന്നു.