തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്നലെ നടത്തിയ പണിമുടക്ക് യാത്രക്കാരെ വലച്ചു. കോവിഡ് വന്നശേഷം 3000 ബസുകളാണ് ഓടിച്ചുകൊണ്ടിരുന്നത്. പണിമുടക്കു മൂലം ഇന്നലെ 250-ൽ താഴെ ബസ് മാത്രമേ ഓടിയുള്ളു. പണിമുടക്ക് വിജയമായിരുന്നതായും ആകെയുള്ള 5829 ഷെഡ്യൂളിൽ 278 മാത്രമേ ഓടിക്കാനായുള്ളുവെന്നു ഐഎൻടിയുസിയുടെ സംഘടനയായ ടിഡിഎഫ് നേതാക്കൾ അറിയിച്ചു.