തിരുവനന്തപുരം: കോർപറേഷൻ സ്വകാര്യവത്കരണത്തിനെതിരേയും ശന്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന 24 മണിക്കൂർ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണ് സമരം. ഐഎൻടിയുസി, ബിഎംഎസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച ട്രേഡ് യൂണിയൻ പ്രതിനിധികളുമായി എംഡി ഇന്നലെ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.