മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമയാണ് പ്രജ. സിനിമയിൽ വലിയ ഡയലോഗുകൾ ഒറ്റടേക്കിൽ പറഞ്ഞ് മോഹൻലാൽ സൃഷ്ടിച്ച വിസ്മയം ആരാധകരിലുണ്ടാക്കിയ ആവേശം ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യങ്ങൾ തുറന്നു പറയുകയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയ രൺജി പണിക്കർ.
സിനിമയിലെ സംഭാഷണങ്ങൾ മോഹൻലാൽ എന്ന നടനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും മോഹൻലാൽ അങ്ങനെയൊരു വേഷം ചെയ്തപ്പോൾ തനിക്ക് ഭയമുണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. രൺജി പണിക്കരുടെ വാക്കുകളിങ്ങനെ.
"ഞാൻ എഴുതിയ പ്രജ എന്ന സിനിമയിലെ സംഭാഷണങ്ങൾ മോഹൻലാൽ എന്ന നടനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മോഹൻലാൽ അങ്ങനെയൊരു വേഷം ചെയ്തപ്പോൾ എനിക്ക് ഭയമുണ്ടായിരുന്നു. മോഹൻലാലിന്റെ ശരീര ഭാഷയ്ക്ക് യോജിക്കുന്ന കഥാപാത്രമായിരുന്നില്ല അത്. പക്ഷേ സുരേഷ് ഗോപിയുടെ കാര്യത്തിലാണെങ്കിൽ ഏതു നെടുനീളൻ ഡയലോഗ് കൊടുത്താലും അതൊക്കെ അദ്ദേഹത്തിന് ഈസിയാണ്'. രൺജി പണിക്കർ പറഞ്ഞു.