വിമർശനങ്ങളെ എങ്ങനെ കാണുന്നുവെന്നുള്ള ചോദ്യത്തിന് ഉത്തരവുമായി നടൻ ശ്രീനിവാസൻ. താന്‍ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള വിമര്‍ശനങ്ങൾ നമുക്ക് സ്വീകരിക്കാമെന്ന് താരം പറയുന്നു.
തന്റെ സിനിമകള്‍ ചിലര്‍ ഇഷ്ടപ്പെടുന്നില്ലെന്നും വിമര്‍ശിച്ചു എഴുതിയാല്‍ തനിക്ക് അത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"വിമര്‍ശിക്കുന്ന ആളുകള്‍ക്ക് ഒരു ധാരണയുണ്ട്; ഈ എഴുത്തുകാരനെ, ഈ സംവിധായകനെ ഞാനൊരു കാര്യം പഠിപ്പിച്ചു കൊടുത്തു എന്ന്. പക്ഷെ അത് വലിയ മണ്ടത്തരമാണ്. കാരണം ഒരു സിനിമയില്‍ സംഭവിച്ച പിഴവ് അടുത്ത സിനിമയില്‍ ശരിയാക്കാന്‍ കഴിയില്ല. അടുത്ത സിനിമ വേറെ ഒരു കഥയാണ്..'- ശ്രീനിവാസൻ പറയുന്നു.