പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജിനോടൊപ്പം റോഷന് മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന് ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലൻ, സാഗര്‍ സൂര്യ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അനീഷ് പള്ളിയാലിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.