മനോജ് കെ. ജയൻ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളാണ് അനന്തഭദ്രം, പഴശിരാജ എന്നീ ചിത്രങ്ങളിലേത്. എന്നാൽ ഇത്തരം കഥാപാത്രങ്ങൾ ഇന്ന് എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് വിശദീകരിക്കുകയാണ് താരം.
"പ്രേക്ഷകർ പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്, മനോജ് കെ. ജയന് എന്ത് കൊണ്ട് അനന്തഭദ്രം പോലെ പഴശിരാജ പോലെ സർഗം പോലെയുളള മികച്ച സിനിമകൾ കിട്ടുന്നില്ല. എപ്പോഴും നമുക്ക് അത്തരം കഥാപാത്രങ്ങൾ പ്രതീക്ഷിക്കാൻ പറ്റില്ല.
അത് നൂറ് കഥാപാത്രങ്ങൾ ലഭിക്കുന്പോൾ ഒരിക്കൽ മാത്രം കിട്ടുന്നതാണ്. നല്ല വേഷങ്ങൾ ലഭിച്ച ശേഷവും അത്തരം റോളുകൾ വീണ്ടും ലഭിക്കാൻ ഞാൻ എന്നിലെ നടനെ പ്രൊമോട്ട് ചെയ്തില്ല എന്നതാണ് സത്യം.
ഞാൻ അതിൽ വലിയ പരാജിതനാണ്. സെൽഫ് മാർക്കറ്റിംഗ് ചെയ്യാൻ കഴിയാത്തത് എന്നിലെ നടന്റെ പരിമിതി തന്നെയാണ്.'- മനോജ് കെ. ജയൻ പറയുന്നു.