കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ടവും പന്തയവും നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ചലച്ചിത്ര താരങ്ങളായ തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടിയിട്ടുമുണ്ട്.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴിയുള്ള ചൂതാട്ടം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവയെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേരളത്തില്‍ നിലവിലുള്ള കേരള ഗെയിമിംഗ് ആക്ട് 1960ല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടുന്നില്ല. ഈ പഴുതുപയോഗിച്ച് ഓണ്‍ലൈന്‍ റമ്മിയടക്കം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഗെയിമുകള്‍ കേരളത്തില്‍ വ്യാപകമാണ്.
സിനിമാ - കായിക താരങ്ങള്‍ ഇവയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണക്കാരെ ഇത്തരം ചൂതാട്ടങ്ങളിലേക്ക് ആകര്‍ഷിക്കുകയാണെന്നും നേരിയ വിജയ സാധ്യതയുള്ള ഇത്തരം ഗെയിമുകളില്‍ പണം നഷ്ടപ്പെടുന്നവരേറെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നടപടികള്‍ക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ട്.