തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു മുന്നോടിയായി ഇടതുമുന്നണിയുടെ നേതൃത്വത്തിൽ രണ്ടു പ്രചാരണ ജാഥകൾ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ.
എൽഡിഎഫ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 13നു കാസർഗോഡുനിന്നും 14ന് എറണാകുളത്തുനിന്നുമാണ് ജാഥകൾ ആരംഭിക്കുന്നത്. കാസർഗോഡുനിന്നുള്ള ജാഥ തൃശൂരിലും എറണാകുളത്തുനിന്നുള്ള ജാഥ തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും. വടക്കൻ ജാഥ സിപിഎമ്മും തെക്കൻ ജാഥ സിപിഐയും നയിക്കും. എല്ലാ ഘടകകക്ഷി അംഗങ്ങളും പ്രതിനിധിയായി ഉണ്ടായിരിക്കും.