കൊച്ചി: ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികൾക്കു ശാശ്വത പരിഹാരമുണ്ടാകണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. കേരളത്തിലെ കാത്തലിക് എയ്ഡഡ് കോളജുകളിലെ മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും സംസ്ഥാനതല സമ്മേളനം പിഒസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുജിസി മാർഗനിർദേശങ്ങളുടെ മറവിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് കോളജുകളുടെ സുഗമമായ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന പതിനഞ്ചിലധികം പ്രശ്നങ്ങൾ അദ്ദേഹം വിശദീകരിച്ചു. ന്യൂനപക്ഷ അവകാശങ്ങളെ ബോധപൂർവം തമസ്കരിക്കുന്ന സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.40 കോളജുകളിൽനിന്ന് 60 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
പിഒസി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ജോയ് ജെയിംസ് ദേശീയവിദ്യാഭ്യാസ നയം-2020 എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്നുള്ള പ്രശ്നവിശകലന ചർച്ചയിൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ചാൾസ് ലിയോണ്‍ നേതൃത്വം നല്കി. സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ്, കേരള യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോ. കെവിൻ, അഭിഭാഷകൻ ബാബു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള കണ്‍സോർഷ്യം ഭാരവാഹികളായി റവ. ഡോ. ചാൾസ് ലിയോണ്‍ (ചെയർപേഴ്സണ്‍), ഫാ. തോമസ് പാടിയത്ത് (വൈസ് ചെയർപേഴ്സണ്‍), ഡോ. റീത്ത ലത ഡിക്കോസ്റ്റ (സെക്രട്ടറി), ഡോ. സി. ബീന ജോസ് (ട്രഷറർ), ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ഡോ. മരിയ മാർട്ടിൻ ജോസഫ്(എക്സിക്യൂട്ടീവ് മെന്പേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.