കൊച്ചി: ചെറുപുഷ്പ സന്യാസ സഭയുടെ (സിഎസ്ടി) സുപ്പീരിയര്‍ ജനറലായി റവ. ഡോ. ജോജോ വരകുകാലായിലിനെ തെരഞ്ഞെടുത്തു. ആലുവ ലിറ്റില്‍ ഫ്ളവര്‍ മേജര്‍ സെമിനാരിയുടെ പ്രസിഡന്റും തത്വശാസ്ത്ര പ്രഫസറുമാണ്. ഫാ. ജോര്‍ജ് ആറാഞ്ചേരി, ഫാ. ജോണ്‍ കപ്യാരുമലയില്‍, ഫാ. അനീഷ് അങ്ങാടിയത്ത്, ഫാ. ജീവന് തുണ്ടിയില്‍ എന്നിവരെ ജനറല്‍ കൗണ്‍സിലര്‍മാരായും ഫാ. ടിയോ കൊച്ചുകാവുംപുറത്തിനെ ഓഡിറ്റര്‍ ജനറലായും തെരഞ്ഞെടുത്തു.