തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. അസാപ് ആവിഷ്കരിക്കുന്ന ഇൻഡസ്ട്രി ഓൺ ഡ്രൈവ്, ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ് ആസ്പയർ 2020, നഴ്സിംഗ് പ്രഫഷണലുകൾക്കുള്ള ക്രാഷ് ഫിനിഷിംഗ് കോഴ്സ് എന്നീ പദ്ധതികൾ മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ധന മന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
പ്രതിഭകൾക്ക് നവീന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായ തൊഴിലവസരങ്ങൾക്ക് പ്രാപ്തരാക്കുന്നതിനാണ് അസാപ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 45 പോളിടെക്നിക് കോളജുകളിൽ ഓരോ ഇൻഡസ്ട്രികളുടെയും ഒരു ചെറിയ മാതൃക സൃഷ്ടിക്കുകയും അവയിൽ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കുകയുമാണ് ലക്ഷ്യം.