കൊച്ചി: ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകൾ കണ്ടെത്തുവാൻ സഭകൾക്ക് സാധ്യമാകണമെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 2021 എക്യുമെനിക്കൽ പ്രാർഥനാവാരത്തോടനുബന്ധിച്ച് സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ എക്യുമെനിസത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഓണ്ലൈൻ ഏക്യുമെനിക്കൽ പ്രാർഥന കൂട്ടായ്മയിൽ ആമുഖ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
സീറോ മലബാർസഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ‘നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വളരെ ഫലങ്ങൾ പുറപ്പെടുവിക്കും’ എന്ന വചന ഭാഗത്തെ അധികരിച്ച് വിഷയാവതരണം നടത്തി.
സിബിസിഐ വൈസ്പ്രസിഡന്റ് ജോഷ്വ മാർ ഇഗ്നാത്തിയോസ് മുഖ്യസന്ദേശം നല്കി. ക്നാനായ യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷൻ ആർച്ച് ബിഷപ് കുര്യാക്കോസ് മോർ സേവേറിയോസ്, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, സിറിയൻ ഓർത്തഡോക്സ് യാക്കോബായ സഭാ മെത്രാൻ മാത്യൂസ് മോർ തിമോത്തിയോസ്, കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ. കെ. ജോർജ്, കോട്ടയം അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, സീറോ മലബാർസഭ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, മാർത്തോമ്മാ സുറിയാനി സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവർ സന്ദേശം നല്കി.
നവാഭിഷിക്തനായ സിഎസ് ഐ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന് സീറോ മലബാർസഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഭിനന്ദനങ്ങൾ അർപ്പിച്ചു. സീറോ മലബാർസഭ എക്യുമെനിക്കൽ കമ്മീഷൻ അംഗം മാർ തോമസ് തുരുത്തിമറ്റം സമാപനപ്രാർഥന നടത്തി. സിനഡൽ കമ്മീഷൻ ഫോർ എക്യുമെനിസം സെക്രട്ടറി റവ. ഡോ. ചെറിയാൻ കറുകപ്പറന്പിൽ പ്രാർഥന കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി.