കോട്ടയം: സർക്കാരിനു മുന്പാകെ പലതവണ പരാതികൾ ഉന്നയിച്ചിട്ടും നാളിതുവരെ പരിഹാരമുണ്ടാകാത്തതിനെത്തുടർന്നു നാളെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിനു മുന്പിൽ കേരള ഗവൺമെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ (കെജിപിഎംടിഎ) ധർണ നടത്തും. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തപക്ഷം ഫെബ്രുവരി ആദ്യവാരത്തിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പതിനാലു വർഷത്തിനുശേഷം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കൽ അധ്യാപകരുടെ ശന്പളവും അലവൻസുകളും പരിഷ്കരിച്ചുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവുകളിൽ അപാകതകളേറെയെന്നു പരാതി. അസിസ്റ്റന്റ് പ്രഫസർമാരുടെ സീനിയോറിറ്റി സർവീസ് നിയമപ്രകാരം പരിഹരിക്കുന്നതിലും അസോസിയേറ്റ് കേഡറിലേക്കുള്ള സ്ഥാനക്കയറ്റം നൽകുന്നതിലും പത്തു വർഷങ്ങൾക്കു മുന്പ് ഉന്നയിച്ച ക്രമപ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. തന്മൂലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ വിവിധ വകുപ്പുകളിലെ സ്ഥാനക്കയറ്റങ്ങൾ സ്തംഭിച്ചു. പുതിയ ഉത്തരവിലൂടെ ഓരോ കേഡറുകളിലെയും കരിയർ മുന്നേറ്റത്തിനുള്ള സമയപരിധി ഉയർത്തി.
പുതിയ ഉത്തരവിലൂടെ നിലവിലുള്ള എൻട്രി ലെവൽ അപാകതകൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പു നല്കിയിരുന്നു. എന്നാൽ, പുതിയ ശന്പളപരിഷ്കരണ ഉത്തരവിലും അപാകതകൾ പരിഹരിച്ചില്ലെന്നു മാത്രമല്ല അപാകതകൾ ഇരട്ടിപ്പിക്കുകയാണു ചെയ്തത്. പുതിയ ഉത്തരവിലൂടെ എൻപിഎ, പിസിഎ എന്നീ അലവൻസുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു.