തിരുവനന്തപുരം: നിന്നുപെയ്യുന്ന തുലാവർഷമേഘമാണ് ശ്രീകുമാൻ തമ്പിയെന്ന് സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ. പാലാ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഏർപ്പെടുത്തിയ മഹാകവി പാലാ നാരായണൻ നായർ പുരസ്കാര സമർപ്പണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ് സി. കാപ്പൻ പുരസ്കാരം സമ്മാനിച്ചു. രവി പുലിയന്നൂർ പ്രശസ്തിപത്രം വായിച്ചു. ബാങ്ക് വൈസ്പ്രസിഡന്റ് എം.എസ്. ശശിധരൻ, ട്രഷറർ അഡ്വ. വി.ടി. തോമസ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പി.എസ്. മധുസൂദനൻ, കാരക്കാമണ്ഡപം വിജയകുമാർ, വിനോദ് വൈശാഖി, ഡോ. അജയപുരം ജ്യോതിഷ്കുമാർ, സുരേഷ് വെള്ളിമംഗലം എന്നിവർ പ്രസംഗിച്ചു. കവി സുമേഷ് കൃഷ്ണൻ പാലായുടെ അമ്മയ്ക്കൊരു താരാട്ട് എന്ന കവിത ആലപിച്ചു.