കൊച്ചി: ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ മാത്രം നടത്തുന്ന സ്കൂളുകള്‍ക്കും സുരക്ഷിതമായ കെട്ടിട സൗകര്യം അനിവാര്യമെന്ന് ഹൈക്കോടതി. അനുമതിയും കെട്ടിട സൗകര്യവുമില്ലാതെ പ്രവര്‍ത്തിക്കുന്ന തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂള്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്ന ഉത്തരവിലാണ് സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ 2017ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മൂലംകുഴി സ്വദേശി കെ.എ. വിന്‍സെന്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയത്.
സ്കൂള്‍ അനുമതിക്കു വേണ്ട കെട്ടിടം, കളിസ്ഥലം, വിദ്യാര്‍ഥി അധ്യാപക അനുപാതം, മറ്റു സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചു വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുണ്ട്. കൃത്യമായി നിയമ വ്യവസ്ഥകള്‍ പാലിക്കാത്തപക്ഷം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന് ഫുള്‍ബെഞ്ച് ഉത്തരവില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ അരൂജാസ് സ്കൂളിന്റെ പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്നും വിദ്യാഭ്യാസ അധികൃതര്‍ അടച്ചുപൂട്ടല്‍ ഉത്തരവില്‍ തുടര്‍നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും പൊതു ഉത്തരവാദിത്തമാണെന്ന ബോധ്യത്തോടെയുള്ള സൗകര്യങ്ങളും നടപടികളുമാണ് വേണ്ടത്. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു തടസവും നിലവിലില്ലെന്നും കോടതി പറഞ്ഞൂ.