+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

6036 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ 6036 പേ​​​ര്‍​ക്കു കോ​​​വി​​​ഡ്19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​
6036 പേ​ര്‍​ക്കു​കൂ​ടി  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ 6036 പേ​​​ര്‍​ക്കു കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം 822, കോ​​​ഴി​​​ക്കോ​​​ട് 763, കോ​​​ട്ട​​​യം 622, കൊ​​​ല്ലം 543, പ​​​ത്ത​​​നം​​​തി​​​ട്ട 458, തൃ​​​ശൂ​​​ര്‍ 436, മ​​​ല​​​പ്പു​​​റം 403, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 399, ക​​​ണ്ണൂ​​​ര്‍ 362, ഇ​​​ടു​​​ക്കി 320, വ​​​യ​​​നാ​​​ട് 292, ആ​​​ല​​​പ്പു​​​ഴ 284, പാ​​​ല​​​ക്കാ​​​ട് 208, കാ​​​സ​​​ര്‍​ഗോ​​​ഡ് 124 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്ന​​​ലെ രോ​​​ഗ ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ 20 മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് കോ​​​വി​​​ഡ്-19 മൂ​​​ല​​​മാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 3607 ആ​​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ല്‍ 74 പേ​​​ര്‍ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്ത് നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 5451 പേ​​​ര്‍​ക്ക് സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 469 പേ​​​രു​​​ടെ സ​​​മ്പ​​​ര്‍​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 42 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 5173 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി.

യു​​​കെ​​​യി​​​ല്‍ നി​​​ന്നു വ​​​ന്ന ആ​​​ര്‍​ക്കുംത​​​ന്നെ ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. അ​​​ടു​​​ത്തി​​​ടെ യു​​​കെ​​​യി​​​ല്‍ നി​​​ന്നും വ​​​ന്ന 69 പേ​​​ര്‍​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ല്‍ 45 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യി. ആ​​​കെ 10 പേ​​​രി​​​ലാ​​​ണ് ജ​​​നി​​​ത​​​ക വ​​​ക​​​ഭേ​​​ദം വ​​​ന്ന വൈ​​​റ​​​സി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.