കോഴിക്കോട്: തെരഞ്ഞെടുപ്പ് നേതൃനിരയിലേക്ക് ഉമ്മന്‍ ചാണ്ടി എത്തുകയും കെപിസിസി അധ്യക്ഷന്‍ മാറുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ പാര്‍ട്ടി നേതൃത്വത്തിനെതിരായ വിമര്‍ശനത്തില്‍ അയഞ്ഞ് കെ. മുരളീധരന്. വടകരയ്ക്കു പുറത്ത് ഒരിടത്തും പ്രചാരണത്തിനു പോകുന്നില്ലെന്നു നേരത്തെ കടുത്ത നിലപാടെടുത്ത മുരളീധരന് ഇത് മയപ്പെടുത്തുന്നതിന്റെ സൂചനയാണ് ഇന്നലെ നല്‍കിയത്.
വടകരയ്ക്കു പുറമേ വട്ടിയൂര്‍ക്കാവിലും പ്രചാരണത്തിനു പോകുമെന്നറിയിച്ച അദ്ദേഹം, വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ എല്ലാവിധ പിന്തുണയും പ്രചാരണത്തില്‍ സഹായവും നല്‍കുമെന്നും അറിയിച്ചു.നിലവില്‍ ഹൈക്കമാന്‍ഡ് കേരള നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളില്‍ മുരളീധരനു സംതൃപ്തിയാണുള്ളത്. നിലവില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ തനിക്ക് വലിയ പരാതികളില്ലെന്നും അദ്ദേഹം പറയുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തില്‍ മുരളീധരന് പങ്കെടുത്തിരുന്നില്ല. എന്നാല്‍ അത് വിവാദമായതോടെ നേതൃത്വത്തെ മുന്‍കൂട്ടി അറിയിച്ചിട്ടാണെന്ന വിശദീകരണമാണ് അദ്ദേഹം നല്‍കിയത്.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും കടുത്ത വിമര്‍ശനവുമായി മുരളീധരന് രംഗത്തെത്തിയിരുന്നു. മന്ത്രിക്കുപ്പായം ലക്ഷ്യമിട്ടിരിക്കുന്നവര് കുറച്ചുകൂടി ശ്രദ്ധിക്കണമെന്നതുള്പ്പെടെയുള്ള പരാമര്‍ശങ്ങളും ഏറെ വിവാദമായിരുന്നു. ഇതിനു പുറമേ വടകരയില്‍ മത്സരിച്ചാല്‍ മുരളീധരവിഭാഗം കാലുവാരുമെന്നതുള്പ്പെടെയുള്ള പ്രശ്നമുള്ളതുകൊണ്ടാണു സുരക്ഷിതമണ്ഡലമായ കല്‍പ്പറ്റ വേണമെന്ന ആവശ്യം മുല്ലപ്പള്ളി ഉയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് മുരളീധരന് നിലപാട് മയപ്പെടുത്തി രംഗത്ത് വന്നത്.