തിരുവനന്തപുരം: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ആയി ഡോ.കെ. റിജി ജോണിനെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു. സർവകലാശാലയിലെ ഫിഷറീസ് ഡീൻ ആണ് അദ്ദേഹം. അഞ്ചു വർഷത്തേക്കാണ് നിയമനം. ഫിഷ് പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1997ൽ അക്വാ കൾചറിൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സ്റ്റിർലിംഗിൽനിന്നു പിഎച്ച്ഡി നേടിയിട്ടുണ്ട്.