തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് സിവിൽ സർവീസ് അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരാണ് (മക്കൾ/ഭാര്യ/ഭർത്താവ്/അവിവാഹിതരായസഹോദരൻ/സഹോദരി) അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരത്തിന് www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ 30ന് അഞ്ചിനു മുമ്പ് kilecivilservice@gmail.com എന്ന ഇമെയിൽ വഴി സമർപ്പിക്കണം.