തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫിനെയും കോണ്‍ഗ്രസിനെയും സജ്ജമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിരീക്ഷക സംഘം യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തി. ഇന്നലെ രാത്രി എട്ടിന് എത്തിയ സംഘം അത്താഴ വിരുന്നിനൊപ്പം നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായി നിയോഗിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗം ഇന്നു രാവിലെ ഒൻപതിന് കെപിസിസി ആസ്ഥാനത്ത് ചേരും.
തുടർന്ന് 11ന് കെപിസിസി ഭാരവാഹി യോഗം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.