കാലടി: കോവിഡ് വ്യാപനത്തെ തുടർന്ന് കാലടി സംസ്കൃത സർവകലാശാല മുഖ്യകേന്ദ്രത്തി ൽ 23, 25 തീയതികളിൽ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്നും അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും ഹാജരാകേണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ ഈ ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള സിൻഡിക്കേറ്റ് സ്ഥിരം സമിതികൾ, ഓപ്പണ്‍ ഡിഫൻസ് എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ല. 23 മുതൽ 26 വരെ ഹോസ്റ്റലുകൾ പ്രവർത്തിക്കില്ലെന്നും ഇവിടെയുള്ളവർ ഒഴിവാകണമെന്നും അധികൃതർ അറിയിച്ചു.