തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ പരിജ്ഞാനം ഉൾപ്പെടുത്തുന്നതിനു വിദ്യാഭ്യാസ വകുപ്പിനും എസ്സിഇആർടി ഡയറക്ടർക്കും ശിപാർശ നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്തു മുങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണു നടപടി. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം ലഭിച്ചിരിക്കണം സി.ദിവാകരന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുങ്ങി മരണങ്ങൾ കുറയ്ക്കുന്നതിനായി വിവിധ പദ്ധതികളിലൂടെ ഊർജിത നടപടി സ്വീകരിച്ചു വരികയാണ്. 3150 വിദ്യാർഥികൾക്കു പ്രാഥമിക നീന്തൽ പരിശീലനം നൽകി.
മുങ്ങി മരണങ്ങൾ കുറയ്ക്കുന്നതിനായി വിവിധ പദ്ധതികളിലൂടെ ഊർജിത നടപടി സ്വീകരിച്ചു വരികയാണ്. 3150 വിദ്യാർഥികൾക്കു പ്രാഥമിക നീന്തൽ പരിശീലനം നൽകി.