+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എ​ല്ലാ​വ​ർ​ക്കും ന​ന്ദി, ഞാ​ൻ തി​രി​ച്ചു​വ​രും'

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ​ഞ്ജ​ന ഗ​ൽ​റാ​ണി​ക്ക് 90 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒ​രു​

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ​ഞ്ജ​ന ഗ​ൽ​റാ​ണി​ക്ക് 90 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് താ​രം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന സ്റ്റോ​റി​യാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ച എ​ല്ലാ​വ​രോ​ടും നി​റ​യെ സ്നേ​ഹം. നി​ങ്ങ​ളു​ടെ ഓ​രോ മെ​സേ​ജും ഞാ​ൻ വാ​യി​ച്ചു. നി​ങ്ങ​ളു​ടെ ഉ​ത്ക​ണ്ഠ എ​നി​ക്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത അ​നു​ഗ്ര​ഹ​മാ​യി തോ​ന്നു​ന്നു. എ​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടാ​ൽ എ​ത്ര​യും വേ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തി​രി​ച്ചു​വ​രും. നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല, പ്ര​ത്യേ​കി​ച്ച് എ​ന്‍റെ കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഇ​ൻ​സ്റ്റ​ഗ്രാ​മേ​ഴ്സി​നോ​ടും എ​ന്നാ​ണ് സ​ഞ്ജ​ന​യു​ടെ കു​റി​പ്പ്.

സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ നി​ക്കി ഗ​ൽ​റാ​ണി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ജ​യി​ലി​ലാ​വു​ന്ന​തി​ന് മു​ൻ​പു​വ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു സ​ഞ്ജ​ന.

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബം​ഗ​ളൂ​രു ക്രൈം ​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് സ​ഞ്ജ​ന​യെ​യും രാ​ഗി​ണി ദ്വി​വേ​ദി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ലു​ങ്ക്, ക​ന്ന​ഡ സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​യ സ​ഞ്ജ​ന കാ​സ​നോ​വ, ദ ​കിം​ഗ് ആ​ൻ​ഡ് ദ ​ക​മ്മീ​ഷ​ണ​ർ തു​ട​ങ്ങി​യ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.