കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട അന്വേഷണം വിജിലന്‍സിനു കൈമാറിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നല്കിയ ഹര്‍ജി ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തീര്‍പ്പാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തുറമുഖ വകുപ്പു മന്ത്രിയായിരുന്ന കെ. ബാബു തുടങ്ങിയവര്‍ ആരോപണ വിധേയരായ ഈ കേസില്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തിന്റെ ബാധ്യത ഇവര്‍ക്കുമേല്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണം വിജിലന്‍സിനു വിട്ട സാഹചര്യത്തില്‍ ഹര്‍ജി തീര്പ്പാക്കുകയാണെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കരാര്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതനുസരിച്ച് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മീഷനെ സര്‍ക്കാര്‍ ജുഡിഷല് അന്വേഷണത്തിന് നിയോഗിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തതനുസരിച്ച് അന്വേഷണം വിജിലന്‍സിനു വിട്ടെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി കോടതിയില്‍ അറിയിച്ചു. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ കത്തും ഹാജരാക്കി.
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സാമ്പത്തിക ഇളവുകള്‍ നല്‍കുന്നത് 30 വര്‍ഷത്തേക്കാണ്. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ അദാനി ഗ്രൂപ്പിന് 40 വര്‍ഷത്തേക്കാണ് ഇളവു നല്‍കിയത്. 20 വര്‍ഷം കൂടി ഇളവു നീട്ടാനുള്ള വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുത്തി. ഇതു സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.