തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6,334 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 6,229 പേർ രോഗമുക്തരായി. കഴിഞ്ഞ ദിവസം 61,279 സാന്പിളുകൾ പരിശോധിച്ചപ്പോൾ 10.34 ശതമാനം പേർക്കാണു രോഗം സ്ഥിരീകരിച്ചത്. യുകെയിൽനിന്നു വന്ന ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. 21 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3,545 ആയി. 66 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂർ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂർ 299, പാലക്കാട് 241, വയനാട് 238, കാസർഗോഡ് 87.