തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. ഇതു സംബന്ധിച്ച് ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നൽകി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തിയതികളിൽ കൊല്ലം ജില്ലയിൽ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ. രാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കാണ് അദാലത്തിന്റെ ചുമതല. ആലപ്പുഴയിൽ മന്ത്രിമാരായ ജി. സുധാകരൻ, ഡോ. തോമസ് ഐസക്, പി. തിലോത്തമൻ എന്നിവർ അദാലത്തിൽ പങ്കെടുക്കും. തൃശൂരിൽ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ് എന്നിവർക്കാണ് ചുമതല. കോഴിക്കോട്ട് മന്ത്രിമാരായ കെ.ടി. ജലീൽ, എ.കെ. ശശീന്ദ്രൻ, ടി.പി.രാമകൃഷണൻ എന്നിവർ അദാലത്തിന് ചുമതല വഹിക്കും. കണ്ണൂരിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് പങ്കെടുക്കുന്നത്.
ഫെബ്രുവരി എട്ട്, ഒൻപത്, 11 തിയതികളിൽ തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ നേതൃത്വത്തിൽ അദാലത്ത് നടക്കും. ഈ തീയതികളിൽ പാലക്കാട് ജില്ലയിൽ മന്ത്രിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, വി.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുക്കും. മലപ്പുറത്ത് മന്ത്രിമാരായ കെ.ടി. ജലീൽ, എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ എന്നിവരാണ് ചുമതല വഹിക്കുന്നത്. കാസർഗോഡ് ജില്ലയിൽ എട്ട്, ഒൻപത് തിയതികളിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുക്കും.
ഫെബ്രുവരി 15, 16, 18 തിയതികളിൽ പത്തനംതിട്ട ജില്ലയിൽ മന്ത്രിമാരായ കെ. രാജു, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ നേതൃത്വം വഹിക്കും. കോട്ടയം ജില്ലയിൽ മന്ത്രിമാരായ പി. തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, കെ.ടി. ജലീൽ എന്നിവരും. ഇടുക്കിയിൽ മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരൻ, സി. രവീന്ദ്രനാഥ് എന്നിവരും പങ്കെടുക്കും. എറണാകുളം ജില്ലയിൽ മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, ഇ.പി. ജയരാജൻ, ജി. സുധാകരൻ എന്നിവർ പങ്കെടുക്കും.
വയനാട് ജില്ലയിൽ 15, 16 തിയതികളിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ബാലൻ, ഇ. ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നല്കും.