തിരുവനന്തപുരം: സംസ്ഥാന പോലീസിലെ നാല് സീനിയർ ഡിവൈഎസ്പിമാരെ കൂടി നോണ്‍ ഐപിഎസ് എസ്പിമാരായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കി. കെ.വി. മഹേഷ് ദാസ്, എസ്.ആർ. ജ്യോതിഷ്കുമാർ, വി.ഡി. വിജയൻ, പി. വാഹിദ് എന്നിവർക്കാണ് 2021 ലെ ഒഴിവിൽ സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കിയത്.