കൊച്ചി: രാജ്യത്തെ മികച്ച ശബ്ദാഭിനേതാവിനുള്ള ഷുഗര്മീഡിയ വോയിസ് ഫെസ്റ്റ് അവാര്‍ഡ് പറവൂര്‍ ഏഴിക്കര സ്വദേശി സി.എം. അരുണിന് സമ്മാനിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം കൈമാറി. 2018 മുതല്‍ നല്‍കിവരുന്ന വോയിസ് ഫെസ്റ്റ് അവാര്‍ഡില്‍ ഒരു മലയാളിക്ക് പുരസ്കാരം ലഭിക്കുന്നത് ആദ്യമായാണ്. ബാഹുബലി ഒന്നും രണ്ടും സിരീസുകളിലും കെജിഎഫിലും പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് അരുണ്‍ ആണ്. തമിഴ്, തെലുങ്ക് ഡബ്ബിംഗ് സിനിമകള്‍ ഉള്‍പ്പെടെ മുന്നൂറോളം സിനിമകള്‍ക്കും രണ്ടായിരത്തിലേറെ പരസ്യങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്.