തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി പെന്ഷന് വാങ്ങുന്നവര്‍ക്ക് ഇന്നു മുതല്‍ ഫെബ്രുവരി പത്തുവരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്താം. ഒരിക്കല്‍ മസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ട.
ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഡിസംബറില്‍ വിതരണം ചെയ്ത പെന്‍ഷന്‍തുക മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ ബാങ്കില്‍ നിന്നും മത്സ്യബോര്‍ഡിന്റെ ട്രഷറി അക്കൗണ്ടിലേക്ക് തിരികെ ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുവഴി പെന്ഷന് കൈപ്പറ്റുന്നവരില്‍ മുന്‍ മാസങ്ങളിലെ തുക ലഭിക്കാത്തവര്‍ അതത് ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ഇക്കാര്യം അതത് ഫിഷറീസ് ഓഫീസുകളില്‍ ബോധ്യപ്പെടുത്തണം.