തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും, ഹോസ്റ്റൽ ഫീസും റീ ഇംബേഴ്സ് ചെയ്യുന്ന പദ്ധതിയിലേക്ക് 27വരെ അപേക്ഷിക്കാം.
കോഴ്സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസായി പരമാവധി 10,000 രൂപയുമാണു നൽകുന്നത്. അപേക്ഷകർ കേരളാ സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച്പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സിവിൽ സർവീസ് പരിശീലനം നടത്തുന്നവരും നോൺ ക്രിമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം.
പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പൻഡിന് അപേക്ഷിക്കാം, അത്തരം സ്ഥാപനങ്ങളിൽ ഫീസ് അടച്ചതിന്റെ അസൽ രസീതിൽ വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ ഒപ്പ് പതിപ്പിക്കണം. അപേക്ഷകരുടെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത്. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും.
അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywel fare.kerala.gov.in ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 04712300524.