തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മത്സരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോണ്ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഡൽഹിയിൽനിന്നു മടങ്ങിയെത്തിയ അദ്ദേഹം ഇന്നലെ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
ഇതുവരെ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പാർട്ടി പറയുന്ന ഏതു നിർദേശവും ശിരസാ വഹിച്ച് മുന്നോട്ടു പോകുന്ന ചരിത്രമാണ് തനിക്കുള്ളത്. കൽപ്പറ്റയിൽനിന്നാണോ മത്സരിക്കുന്നത് എന്ന ചോദ്യത്തിന് അത്തരം റിപ്പോർട്ടുകളെക്കുറിച്ചൊന്നും തനിക്കറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി അധ്യക്ഷപദത്തിന് പാർട്ടിക്കുള്ളിൽനിന്ന് എന്തെങ്കിലും ഭീഷണിയുണ്ടോയെന്ന ചോദ്യത്തിന്, ഒരു പ്രസക്തിയുമില്ലാത്ത ചോദ്യമെന്നായിരുന്നു മറുപടി. പ്രതിപക്ഷനേതാവ് എന്ന നിലയിൽ മികച്ച പ്രകടനമാണ് രമേശ് ചെന്നിത്തല കാഴ്ചവച്ചത്. ഈ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അഴിമതികളെല്ലാം പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. കഴിവും കാര്യശേഷിയുമുള്ള നേതാവാണ് രമേശെന്നും മുല്ലപ്പള്ളി പറഞ്ഞു.