കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നലെ വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണു വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 85.56 രൂപയും ഡീസലിന് 79.70 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 87.28 രൂപയും ഡീസലിന് 81.31 രൂപയുമാണ്. സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരിക്കുകയാണ്.
ഈ മാസം നാലാം തവണയാണ് വില കൂടുന്നത്. പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് നാലു തവണയായി വര്‍ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവിലയില്‍ വര്‍ധനയുണ്ടായേക്കാം.
ഈ മാസം നാലാം തവണയാണ് വില കൂടുന്നത്. പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് നാലു തവണയായി വര്‍ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവിലയില്‍ വര്‍ധനയുണ്ടായേക്കാം.