കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവു ശിക്ഷയ്ക്കെതിരേ കേസിലെ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ എതിര്‍കക്ഷിയായ സിബിഐക്കു നോട്ടീസ് നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
അപ്പീല്‍ പിന്നീടു പരിഗണിക്കും.വിധി നിയമപരമല്ലെന്നാരോപിച്ചാണ് ഫാ. തോമസ് കോട്ടൂര്‍ അപ്പീല്‍ നല്‍കിയത്. പ്രോസിക്യൂഷന് സാക്ഷികളായ അടയ്ക്കാ രാജു, ഷമീര്‍, കളര്‍കോട് വേണുഗോപാല്‍ എന്നിവരുടെ മൊഴികളില്‍നിന്ന് അടര്‍ത്തിയെടുത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണു കുറ്റം ചുമത്തിയിട്ടുള്ളതെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും അപ്പീലില്‍ പറയുന്നു.