ചെമ്പേരി: വിമൽജ്യോതി എൻജിനിയറിംഗ് കോളജും ദക്ഷിണകൊറിയയിലെ കുക്മിൻ സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ആധുനിക സാങ്കേതികവിദ്യയിലൂന്നിയുള്ള പഠനസംവിധാനം പങ്കുവയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് ധാരണ. അധ്യാപക-വിദ്യാർഥി വിനിമയം, ഗവേഷണരംഗത്തെ സഹകരണം, യോജിച്ചുള്ള ഉത്പന്ന വികസനം, സെമിനാർ തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നത്. കോളജ് മാനേജർ ഫാ.ജയിംസ് ചെല്ലങ്കോട്ടും കുക്മിൻ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ഡോ. പാർക് ചാൻ യാംഗുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഓൺലൈനായി നടന്ന ചടങ്ങിൽ കോളജ് ചെയർമാനും തലശേരി അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പാംപ്ലാനി, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, ഡീൻ ഡോ.ടി.ഡി. ജോൺ, കുക്മിൻ യൂണിവേഴ്സിറ്റി ഡീൻ ഡോ. ധാംഗ് തുംഗ് ഹുക്, ഡോ. ഡോംഗുൺ ഷിൻ എന്നിവർ പ്രസംഗിച്ചു. മലബാറിലെ മികച്ച സ്വകാര്യ എൻജിനിയറിംഗ് കോളജാണ് തലശേരി അതിരൂപതയുടെ കീഴിലുള്ള വിമൽജ്യോതി എൻജിനിയറിംഗ് കോളജ്. കോവിഡ് കാലഘട്ടത്തിൽ വിമൽജ്യോതിയിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നു നിർമിച്ച നൈറ്റിംഗേൽ റോബോട്ട് ദേശീയശ്രദ്ധ നേടിയിരുന്നു. മറ്റുപല കോവിഡ് പ്രതിരോധ ഉപകരണങ്ങളും വിമൽജ്യോതി എൻജിനിയറിംഗ് കോളജ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സാങ്കേതികവിദ്യയിൽ ലോകത്ത് മുൻനിരയിലുള്ള രാജ്യമായ ദക്ഷിണകൊറിയയിലെ കുക്മിൻ സർവകലാശാല രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ സ്ഥാപനമാണ്. ഗ്ലോബൽ ഇന്നവേഷൻ റാങ്കിംഗ് ഇൻഡെക്സിൽ ഏറ്റവും ഉന്നതസ്ഥാനത്താണ് ദക്ഷിണകൊറിയ. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ഫോർ-ജി നെറ്റ്വർക്കും ദക്ഷിണകൊറിയയ്ക്കു സ്വന്തമാണ്. ധാരണാപത്രപ്രകാരം ദക്ഷിണകൊറിയയിലെ സാങ്കേതികവിദ്യകൾ കോളജിന് ഉപയോഗപ്പെടുത്താനാകും.