തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3,346 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 33,093 സാന്പിളുകൾ മാത്രം പരിശോധിച്ചപ്പോഴാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ശതമാനമാണ്. 3,921 പേർ രോഗമുക്തി നേടി. ഇന്നലെ 17 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3,480 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 2,965 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 286 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂർ 187, തൃശൂർ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസർഗോഡ് 35.