കൊച്ചി: ബാര്‍ കോഴക്കേസില്‍ ബിജു രമേശ് തെളിവായി കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖയുടെ സിഡി എഡിറ്റ് ചെയ്തതാണെന്നും വ്യാജ തെളിവ് നല്‍കിയതിനു നടപടി വേണമെന്നുമുള്ള പരാതി തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വീണ്ടും പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഈ പരാതി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നേരത്തെ തള്ളിയതിനെതിരേ തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് പ്രേമചന്ദ്രന് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് തീരുമാനം.
ബാര്‍ കോഴക്കേസില്‍ 2015 ലാണ് ബിജു രമേശ് ഒരു മൊബൈല്‍ ഫോണും ശബ്ദരേഖയടങ്ങിയ സിഡിയും തെളിവായി മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയത്. സിഡി എഡിറ്റ് ചെയ്തതാണെന്നും വ്യാജ തെളിവു നല്‍കിയതിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെടുന്ന പരാതി കഴിഞ്ഞ നവംബര്‍ 30നു മജിസ്ട്രേട്ട് കോടതി തള്ളി.
കേസുമായി ബന്ധപ്പെട്ടു ജുഡീഷല്‍ മജിസ്ട്രേട്ട് കോടതിയില്‍ നടപടികള്‍ നിലവിലില്ലെന്നും പരാതിക്കാരന് ഉചിതമായ കോടതിയെ സമീപിക്കാമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. ബാര്‍ കോഴക്കേസുമായി ബന്ധമില്ലാത്ത ഹര്ജിക്കാരന് ഇത്തരമൊരു ഹര്‍ജി നല്കാനാവില്ലെന്നായിരുന്നു ബിജുരമേശിന്റെ വാദം. എന്നാല്‍ കോടതിയുടെ ശ്രദ്ധയില്‍പെടാതെ പോയ തെറ്റായ കാര്യം ചൂണ്ടിക്കാട്ടാന്‍ കേസില്‍ കക്ഷിയല്ലാത്തവര്ക്കും അപേക്ഷ നല്കാനാവുമെന്നു ഹൈക്കോടതി വ്യക്തമാക്കി.
വ്യാജ തെളിവ് കോടതിയില്‍ നല്കിയാല് അതു തിരിച്ചറിയപ്പെടാതെ പോകരുത്. വ്യാജ തെളിവുകള്‍ നല്കിയിട്ടുണ്ടെങ്കില് ഉത്തരവാദിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കോടതി അഭിപ്രായപ്പെട്ടു. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കി പരാതി വീണ്ടും പരിഗണിക്കാനാണു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.