തിരുവനന്തപുരം: പ്രഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിനു അർഹതയുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
റീഫണ്ട് ലഭിക്കാൻ ആപ്ലിക്കേഷൻ നന്പർ, പാസ്വേഡ്, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങൾ 25നു വൈകുന്നേരം നാലുവരെ ഓണ്‍ലൈനായി സമർപ്പിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങിയ സ്ലിപ് വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ട് എടുക്കണം.
ബാങ്ക് അക്കൗണ്ട് വിദ്യാർഥിയുടേതോ രക്ഷിതാവിന്റെ പേരിലുള്ളതോ ആയിരിക്കണം.