ആര്യങ്കാവ് : ക്രിസ്മസ്-പതുവത്സര ബമ്പർ ഒന്നാം സമ്മാനം പന്ത്രണ്ടുകോടി ആര്യങ്കാവിലെ ഏജൻസി വിറ്റ ടിക്കറ്റിന്. ആര്യങ്കാവ് പഴയ വാണിജ്യനികുതി ചെക്കുപോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന ഭരണി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. എക്സ് ജി 358753 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
എന്നാൽ ആരാണ് പന്ത്രണ്ട് കോടിയുടെ ഭാഗ്യവാൻ എന്ന് ഇതുവരെയുമറിഞ്ഞിട്ടില്ല. ഏജൻസിയിൽ കൗണ്ടർവഴി നൽകിയ ടിക്കറ്റിനാണ് സമ്മാനം. അതിനാൽ അയ്യപ്പഭക്തർക്കൊ ലോറി ജീവനക്കാർക്കോ സമ്മാനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. തമിഴ്നാട്ടില്‍ നിന്ന് എത്തുന്നവരാണ് ഇവിടെ നിന്നും കൂടുതലായി ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുള്ളത്. അതേസമയം, അതിർത്തിയോട് ചേർന്ന ഭാഗമായതിനാൽ തമിഴ്നാട് സ്വദേശികൾക്കാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ലോട്ടറി അടിച്ച ആളെ ഇന്ന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഏജന്റും നാട്ടുകാരും. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു നറുക്കെടുപ്പ്. കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് ഒന്നാം സമ്മാനം എന്നറിഞ്ഞതോടെ ഭരണി ഏജന്‍സിയില്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്.