കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവകയുടെ 13-ാമതു ബിഷപ് റവ.ഡോ.സാബു കെ. ചെറിയാന്റെ സ്ഥാനാഭിഷേകം ഇന്നു നടക്കും. കോട്ടയം ചാലുകുന്നിലുള്ള സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ രാവിലെ എട്ടിനു ശുശ്രൂഷകൾ ആരംഭിക്കും.
ദേവാലയത്തിന് സമീപമുള്ള കത്തീഡ്രൽ ഹൗസിൽനിന്നും നിയുക്ത ബിഷപ്പിനെ ബിഷപ്പുമാരുടെയും സിഎസ്ഐ സിനഡ് ഭാരവാഹികളുടെയും വൈദികരുടെയും ഒപ്പം ദേവാലയത്തിലേക്ക് ആനയിക്കും. കത്തീഡ്രൽ ദേവാലയത്തിലെ ശുദ്ധീകരണ പ്രാർഥനയ്ക്കുശേഷം ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ.സാബു കെ. ചെറിയാനെ മൂന്നു പട്ടക്കാർ ചേർന്ന് സിഎസ്ഐ സഭയുടെ പരമാധ്യക്ഷനായ മോഡറേറ്റർ മുന്പാകെ ആനയിക്കും. തുടർന്ന് ജനറൽ സെക്രട്ടറി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിന്റെയും നിയമനത്തിന്റെയും പ്രമാണം വായിക്കും. മോഡറേറ്റർ ബിഷപ്പ് അദ്ദേഹത്തെ ബിഷപ്പായി സ്ഥാനാഭിഷേകം ചെയ്യുന്നതിന് ജനങ്ങളോട് സമ്മതം ചോദിക്കും. തുടർന്ന് മെത്രാഭിഷേക ശുശ്രൂഷ ആരംഭിക്കും. ശുശ്രൂഷാമധ്യേ മോഡറേറ്ററുടെ മുന്പിൽ മുട്ടുകുത്തി നിൽക്കുന്ന നിയുക്ത ബിഷപിന്റെ ശിരസിൽ കൈവെച്ച് ബിഷപ്പുമാർ പരിശുദ്ധാത്മ അഭിഷേകത്തിനായി പ്രാർഥിക്കുകയും ചെയ്യും.
11ന് ബെഞ്ചമിൻ ബെയ് ലി ഹാളിൽ നടക്കുന്ന അനുമോദന സമ്മേളനം സീറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മോഡറേറ്റർ ബിഷപ് എ. ധർമരാജ് റസാലം അധ്യക്ഷത വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്ലൈനിൽ ആശംസകൾ അറിയിക്കും. സഭാ മേലധ്യക്ഷൻമാരും സാമൂഹിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ മഹായിടവക ഓഫീസിനു സമീപം പാർക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.