തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യദിനം 8,062 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിൻ സ്വീകരിച്ചു. 133 കേന്ദ്രങ്ങളിലുമായി 11,138 പേർക്കു വാക്സിൻ നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (857) വാക്സിൻ സ്വീകരിച്ചത്.
ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒരാൾക്ക് 0.5 എംഎൽ വാക്സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുന്പോൾ ഇതെടുത്തയാൾക്ക് തന്നെ രണ്ടാമത്തെ വാക്സിൻ നൽകും.