കൊച്ചി: സിവില്‍ സര്‍വീസ് പരിശീലനം ജനകീയമാക്കുകയാണു വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷന് ചെയ്യുന്നതെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആദിവാസി-പട്ടികവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള മികച്ച പദ്ധതിയാണ് ഫൗണ്ടേഷന്റെ വണ്‍ സ്കൂള്‍ വണ്‍ ഐഎഎസ് പ്രോഗ്രാമെന്നും അദ്ദേഹം പറഞ്ഞു.
സമർഥരായ പതിനായിരം നിര്‍ധന വിദ്യാര്‍ഥികള്‍ക്കു ഫൗണ്ടേഷന് ഒരുക്കുന്ന സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കോളര്‍ഷിപ്പ് പരിപാടിയുടെ സംസ്ഥാനതല ആദ്യ പ്രഖ്യാപനം നടി മഞ്ജുവാര്യര്‍ നടത്തി. 10 നിര്‍ധന പെണ്‍കുട്ടികളുടെ സ്കോളര്‍ഷിപ്പ് തുക മഞ്ജുവാര്യര്‍ സ്പോണ്സര് ചെയ്തു. ഫൗണ്ടേഷൻ ചെയര്‍മാനും കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ജെ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്, ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ശങ്കര്‍ ബിദരി, മുന്‍ അഡീഷണൽ ചീഫ് സെക്രട്ടറിയും ഫൗണ്ടേഷൻ രക്ഷാധികാരിയുമായ ഡോ. സി.വി. ആനന്ദബോസ്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. മുഹമ്മദ് ബഷീര്‍, മുന്‍ വിസിയും ഫൗണ്ടേഷന് വൈസ് ചെയര്‍മാനുമായ ഡോ. ബാബു സെബാസ്റ്റ്യന്‍, സെക്രട്ടറി ജയിംസ് മറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ അഞ്ച് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു. സംസ്ഥാനത്തെ 10,000 വിദ്യാര്‍ഥികള്‍ക്കു പുറമെ മറ്റു സംസ്ഥാനങ്ങളില്‍നിന്നായി ഒരു ലക്ഷം നിര്‍ധന വിദ്യാര്‍ഥികളെ കൂടി ഈ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്കു തെരഞ്ഞെടുക്കും.