+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ളെ​​​ല്ലാം 1,600 രൂ​പ​ ആയി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ളെ​​​ല്ലാം 1600 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. ഏ​​​പ്രി​​​ൽ ഒ​​​ന്നു
സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ളെ​​​ല്ലാം 1,600 രൂ​പ​ ആയി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ളെ​​​ല്ലാം 1600 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ നി​​​ല​​​വി​​​ൽ വ​​​രും. ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി ഒ​​​ന്നുമു​​​ത​​​ൽ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ളെ​​​ല്ലാം 1500 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ലാ​​​ണ് വീ​​​ണ്ടും 100 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യ​​​ത്. മൊ​​​ത്തം 59.5 ല​​​ക്ഷം പേ​​​ർ​​​ക്കു പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.

* എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം 1000 രൂ​​​പ വീ​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കും.

* അ​​​ങ്ക​​​ണ​​​വാ​​​ടി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ 2,000 രൂ​​​പ​​​യാ​​​യും ഹെ​​​ൽ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക് 1500 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ത്തും. അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ അ​​​ല​​​വ​​​ൻ​​​സി​​​ലും വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി. 10 വ​​​ർ​​​ഷ​​​ത്തി​​​ൽ താ​​​ഴെ സ​​​ർ​​​വീ​​​സു​​​ള്ള​​​വ​​​ർ​​​ക്ക് 500 രൂ​​​പ​​​യും അതിനുമു​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സു​​​ള്ള​​​വ​​​ർ​​​ക്ക് 1000 രൂ​​​പ​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കും.

* സി​​​ഡി​​​എ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍​മാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം 8000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തും. സി​​​ഡി​​​എ​​​സ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം ടി​​​എ ആ​​​യി 500 രൂ​​​പ വീ​​​തം ന​​​ൽ​​​കും.

* സൈ​​​ക്കോ സോ​​​ഷ്യ​​​ൽ സ്കൂ​​​ൾ കൗ​​​ണ്‍​സി​​​ലേ​​​ഴ്സി​​​ന്‍റെ ഓ​​​ണ​​​റേ​​​റി​​​യം 24,000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി.

* സ്കൂ​​​ൾ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​തി​​​ദി​​​ന അ​​​ല​​​വ​​​ൻ​​​സി​​​ൽ 50 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തും.

* സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളുക​​​ളി​​​ലെ പ്രീ- ​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ആ​​​യ​​​മാ​​​രു​​​ടെ​​​യും അ​​​ല​​​വ​​​ൻ​​​സ് പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് 500 രൂ​​​പ വീ​​​ത​​​വും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് 1000 രൂ​​​പ വീ​​​ത​​​വും ഉ​​​യ​​​ർ​​​ത്തും.

* സാ​​​ക്ഷ​​​ര​​​താ മി​​​ഷ​​​ൻ പ്രേ​​​ര​​​കു​​​മാ​​​രെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​ക്കു പു​​​ന​​​ർ വി​​​ന്യ​​​സി​​​ക്കും.
ഇ​​​വ​​​രു​​​ടെ അ​​​ല​​​വ​​​ൻ​​​സ് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​ക​​​മാ​​​യി ന​​​ൽ​​​കും.

* ജേ​​​ർ​​​ണ​​​ലി​​​സ്റ്റ്, നോ​​​ണ്‍ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് പെ​​​ൻ​​​ഷ​​​ൻ 1000 രൂ​​​പ വീ​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കും.