തിരുവനന്തപുരം: സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷൽ സ്കൂളുകൾക്കുള്ള ധനസഹായം 60 കോടി രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. ഇതിനുപുറമേ 18 വയസു കഴിഞ്ഞവരുടെ സംരക്ഷണത്തിനു വേണ്ടി 10 കോടി രൂപ വകയിരുത്തി.
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്സ് സെന്ററിന് ഒരു കോടി രൂപ വകയിരുത്തി. 250 തദ്ദേശഭരണ സ്ഥാപനങ്ങളിൽകൂടി ബഡ്സ് സ്കൂളുകൾ ആരംഭിക്കും. നിലവിൽ 342 തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് ബഡ്സ് സ്കൂളുകൾ ഉള്ളത്. സ്കൂളുകളിലെ മൈൽഡ്, മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി കൂടുതൽ കൗണ്സലേഴ്സിനെ നിയമിക്കുകയും കൂടുതൽ അധ്യാപകർക്കു പരിശീലനം നൽകുകയും ചെയ്യും.