തിരുവനന്തപുരം: നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ആനുകൂല്യം 50 ലക്ഷം കുടുംബങ്ങൾക്ക് ലഭിക്കും. ഭക്ഷ്യ സബ്സ ിഡിക്കായി 1060 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിന് 230 കോടി രൂപ വകയിരുത്തി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് 40 കോടി രൂപയും സപ്ലൈകോ ഉൾപ്പെടെയുള്ളവയുടെ നവീകരണത്തിന് 25 കോടി രൂപയും സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന് വകയിരുത്തി. കോവിഡ് വ്യാപനം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം തുടരാനും തീരുമാനിച്ചു.